തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണെന്ന് നടി കല്യാണി പ്രിയദര്ശന്. ഹൃദയം സിനിമയിലെ അണിയറപ്രവർത്തകരെല്ലാം ഒത്തുചേർന്ന ലൈവിനിടെയായിരുന്നു കല്യാണിയുടെ പരാമർശം. പ്രണവ് മോഹൻലാൽ ലൈവിൽ എത്തിയിരുന്നില്ല.
തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് നല്കിയ അഭിമുഖത്തില്‍ പോലും ചോദിച്ചതിൽ കൂടുതലും പ്രണവിനെ കുറിച്ചാണെന്ന് കല്യാണി പറയുന്നു. അവര്‍ക്ക് അത് മാത്രമാണ് അറിയേണ്ടത്. തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതു പോലെയാണ് തോന്നുകയെന്നും കല്യാണി പറഞ്ഞു.
ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും കല്യാണി പ്രതികരിക്കുന്നുണ്ട്. എല്ലാ വർഷവും തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത വരും. പ്രണവ് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിനടക്കുകയാണെന്നും കല്യാണി ലൈവിൽ പറയുന്നു.