ഗുജറാത്ത് സാഹിത്യ അക്കാദമിയും മോട്ടിവേഷണൽ സ്ട്രിപ്സും ചേർന്ന് ഏർപ്പെടുത്തിയ സാഹിത്യ പ്രശസ്തി പത്രം കരിന്തളം ജയലക്ഷ്മിയ്ക്ക്. 160 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ ആഗോള ഫോറമാണ് മോട്ടിവേഷണൽ സ്ട്രിപ്സ്. ഇന്ത്യയുടെ 75 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് 82 രാജ്യങ്ങളിൽ നിന്നുള്ള 440 കവികളെയാണ് പ്രശംസാപത്രം നൽകി ആദരിച്ചത്. ആദ്ധ്യാത്മികതയുടേയും പ്രകൃതി സ്നേഹത്തിന്റേയും സമന്വയമാണ് ജയലക്ഷ്മിയുടെ മിക്ക കവിതകളും.
വിശ്വകവിയോടുള്ള ആദരസൂചകമായി കവിതാ പ്രോത്സാഹനാർത്ഥം നൽകിയ (ഓർഡർ ഓഫ് ഷേക്സ്പിയർ) പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള 90 കവികളിൽ ജയലക്ഷ്മിയും ഉൾപ്പെട്ടിരുന്നു.
ഓൺലൈൻ മാഗസിനുകളിലും ആന്തോളജികളിലും മാസികകളിലും ജീവസ്സുറ്റ കവിതകളുമായി ശ്രദ്ധിക്കപ്പെടുകയും അനവധി പുരസ്കാരങ്ങൾക്ക് അർഹയാവുകയും ചെയ്ത ഇവർ ചെന്നൈയിൽ നിന്നുള്ള ” സയൻസ് ഷോർ” മാഗസിന്റെ സ്ഥിരം കോളമിസ്റ്റാണ്.
പരേതനായ കരിമ്പിൽ കുഞ്ഞിക്കോമന്റെ മകളും പരപ്പയിലെ ഡോ. സി.കെ. നാരായണന്റെ ഭാര്യയുമാണ് ജയലക്ഷ്മി.