കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു മടങ്ങിയ കാര്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ 10 വയസുകാരന് ഉള്‍പ്പെടെ രണ്ടു മരണം.
കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു മടങ്ങിയ കാര്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ 10 വയസുകാരന് ഉള്‍പ്പെടെ രണ്ടു മരണം.
മട്ടന്നൂര്‍ ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷന് (65), ചെറുമകന് ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂത്തുപറമ്ബ് – മട്ടന്നൂര്‍ റോഡില്‍ മെരുവമ്ബായിയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്ന് പേരുടെ നില ഗുരുതരമാണ്
ഡ്രൈവര്‍ അഭിഷേക് (25), ശില്പ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാര്‍ഥ് (8), സാരംഗ് (8) എന്നിവര്‍ക്കാണ് പരുക്ക്. വിദേശത്തു നിന്നും എത്തിയ ശില്പയെയും കൂട്ടി മടങ്ങിയതാണ് കുടുംബം.