കര്‍ക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ വിശ്വാസികള്‍. ഇന്ന് രാവിലെ മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്
കര്‍ക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ വിശ്വാസികള്‍. ഇന്ന് രാവിലെ മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
ഇക്കുറി കര്‍ക്കടകം ഒന്നിന് തന്നെ കറുത്തവാവ് എന്ന സവിശേഷത കൂടിയുണ്ട്. ജ്യോതിഷ പ്രകാരം, ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതലാണ് കര്‍ക്കടകം ഒന്ന് ആരംഭിക്കുന്നത്. ഇന്നലെ രാത്രി 10.10-ന് കറുത്തവാവ് ആരംഭിച്ച്, ഇന്ന് രാത്രി 12 മണി വരെ നീണ്ടുനില്‍ക്കും. സൂര്യൻ ഉച്ചസ്ഥായിയില്‍ എത്തുന്നതിന് മുൻപ് ബലിതര്‍പ്പണം നടത്തുന്നതാണ് ഉത്തമം. അതിനാല്‍, ഉച്ചയ്ക്ക് മുൻപ് ചടങ്ങുകള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.