കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഉടനില്ല

January 31, 2022
223
Views

യുവനടന്‍ ധീരജ് ഡെന്നി നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിന്റെ റിലീസ് മാറ്റി വച്ചു. ജനുവരി 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി. മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഫാമിലി-ക്രൈം ത്രില്ലര്‍ എന്ന ലേബലിലാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *