കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവില്‍ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാര്‍ത്ഥികള്‍ നടത്തുക.
കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവില്‍ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാര്‍ത്ഥികള്‍ നടത്തുക.
നിശ്ശബ്ദ പ്രചാരണ ദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്കിയപ്പോള് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് റാലികളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ഇന്നലെ കൊട്ടിക്കലാശം നടന്നു. ഇനി അവസാന വട്ട വോട്ടുപിടിക്കലാണ്. നാളെ വിധിയെഴുതും.ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണ യോഗങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും ബെംഗലൂരു നഗരം കേന്ദ്രീകരിച്ച് നടത്തിയത്. ഇരു പാര്‍ട്ടികളും പ്രതീക്ഷയിലാണ്.