കെസിവൈഎം കൊല്ലം രൂപതാ അർദ്ധവാർഷിക സെനറ്റ് സമ്മേളനം കർമ്മല റാണി ട്രെയിനിങ് കോളേജിൽ വച്ച് നടന്നു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സമ്മേളന പ്രതിനിധികൾ പങ്കെടുത്ത അർദ്ധവാർഷിക സെനറ്റ് സമ്മേളനം കൊല്ലം രൂപത വികാർ ജനറൽ മോൺ : വിൻസെന്റ് മച്ചാഡോ ഉത്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ മാതൃക പിന്തുടരാൻ ഓരോ യുവജനങ്ങളും വിളിക്കപ്പെട്ടവരാണ് എന്ന ബോധ്യം ഓരോ യുവജനനേതാവിനും ഉണ്ടാകാമെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് കെസിവൈഎം കൊല്ലം രൂപതയുടെ 6 മാസക്കാലത്തെ പ്രവർത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ് അവതരിപ്പിച്ചു. 8 ഫെറോനകളിൽ നിന്നുള്ള പ്രതിനിധികൾ ഫെറോന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സംഘടനാ ചർച്ചയും ഒഴിവുവന്ന സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പും നടന്നു.
കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, മിജാർക്ക് ഏഷ്യ വനിതാ ചെയർപേഴ്സൺ ഡെലിൻ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു