പോരാട്ടം നമ്മള്‍ തമ്മിലാണ്, അതിലേക്ക് എന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുത്- മോദിയോട് കെജ്‌രിവാള്‍

May 24, 2024
36
Views

രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് തന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാൻ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ അപേക്ഷ.

‘നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്. അതിന്റെ പേരില്‍ എന്റെ പ്രായമായ, സുഖമില്ലാത്ത മാതാപിതാക്കളെ ഉപദ്രവിക്കരുത്. ദൈവം ഇതെല്ലാം കാണുന്നുണ്ട്. അതുകൊണ്ട്, നരേന്ദ്രമോദിയോടുള്ള എന്റെ അപേക്ഷ ഇതാണ്.. പ്രധാനമന്ത്രി, എന്നെ ഇല്ലാതാക്കാൻ നിങ്ങള്‍ പലവഴികളിലൂടെയും ശ്രമിച്ചു. നിങ്ങളെന്നെ അറസ്റ്റ് ചെയ്യിച്ചു, തിഹാർ ജയിലില്‍വെച്ച്‌ പലവിധത്തില്‍ പീഡിപ്പിച്ചു. എന്നാല്‍, അതിലൊന്നും ഞാൻ തളർന്നില്ല.

പക്ഷേ, ഇന്ന് നിങ്ങള്‍ മര്യാദയുടെ എല്ലാ അതിർവരമ്ബുകളും ലംഘിച്ചു. നിങ്ങള്‍ എന്റെ മാതാപിതാക്കളെ ഇതിലേക്ക് വലിച്ചിഴച്ചു. എന്റെ അമ്മ സുഖമില്ലാതിരിക്കുകയാണ്. മാർച്ച്‌ 21-ന് അവർ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ ദിവസമാണ് നിങ്ങളെന്നെ അറസ്റ്റ് ചെയ്തത്. എന്റെ അച്ഛന് 85 വയസുണ്ട്. അദ്ദേഹത്തിന് കേള്‍വിക്കുറവുണ്ട്. അവർ എന്ത് തെറ്റുചെയ്തെന്നാണ് നിങ്ങള്‍ പറയുന്നത്

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *