കാസർകോട് ചീമേനിയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചീമേനി ചെമ്ബ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ് എന്നിവരാണ് മരിച്ചത്.
രണ്ട് മക്കളെയും വിഷം നല്കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്ന തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടെറസിലായിരുന്നു സജ്നയുടെ മൃതദേഹം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. ഭർത്താവ് രഞ്ജിത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇൻക്വിസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.