സംസ്ഥാനത്തെ സിറോ സര്‍വ്വ ഫലം പുറത്ത് വിട്ട് സര്‍ക്കാര്‍. ആറ് വിഭാഗങ്ങളിലായി 13,336 സാമ്ബിളുകള്‍ പരിശോധിച്ച് നടത്തിയ പഠന ഫലമാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്‍റിബോഡി സാന്നിധ്യമുണ്ടെന്നാണ് സര്‍വെ ഫലം ചൂണ്ടിക്കാട്ടുന്നത്.
40.2 ശതമാനം കുട്ടികളില്‍ ആന്‍റിബോഡി സാന്നിധ്യമുണ്ട്, 49 വയസുവരെയുള്ള ഗര്‍ഭിണികളായ സ്ത്രീകളില്‍ 65.4 ശതമാനം പേരിലാണ് ആന്‍റിബോഡിയുള്ളത്. ആദിവാസി മേഖലയില്‍ 18 വയസിന് മുകളില്‍ 78.2 പേര്‍ക്കും തീരദേശ മേഖലയിലുള്ള 87.7 ശതമാനം പേരിലും ആന്‍റി ബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചേരി പ്രദേശങ്ങളില്‍ 85.3 ശതമാനം പേര്‍ പ്രതിരോധ ശേഷി കൈവരിച്ചതായും സര്‍വെ ഫലം വ്യക്തമാക്കുന്നു.