തൃശൂര്‍: പെരുന്നാളിന് ശേഷം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതല്‍ സമിതി സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണയിരിക്കും. ഓഗസ്റ്റ് ഒന്‍പതിന് സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും. അന്നേദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മോശമായ അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് സമിതി അദ്ധ്യക്ഷന്‍ ടി.നസിറുദ്ദീന്‍ പറഞ്ഞു.
വ്യാപാരി വ്യവസായി സംസ്ഥാന സമിതിയുടെ യോഗം തൃശൂരില്‍ ചേര്‍ന്ന ശേഷമാണ് നേതാക്കള്‍ വിവരം അറിയിച്ചത്. ആത്മഹത്യയുടെ വക്കിലാണ് കേരളത്തിലെ വ്യാപാരികളെന്നും മുന്‍പ് മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. എന്നാല്‍ ചര്‍ച്ചയിലെ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.