ബെംഗളൂരു: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണി, പിന്നാലെ പ്രസവം.കര്‍ണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്.
ചൊവ്വാഴ്ച വയറുവേദനയെ തുടര്‍ന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറയുമ്ബോഴാണ് സ്കൂള്‍ അധികൃതരും വീട്ടുകാരുമടക്കം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്റെ വാര്ഡൻ നിവേദിതയെ അധികൃതര്‍ സസ്പന്റ് ചെയ്തു.
പെണ്‍കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപിച്ചാണ് വാര്‍ഡനെ അധികൃതര്‍ സസ്പെന്റ് ചെയ്തത്. ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വാര്‍ഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെത് അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.