ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കെ.എല്‍-40-ഡി-5527 നമ്ബര്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി മുണ്ടംവേലി കരയില്‍ സാന്തോം കോളനിക്ക് സമീപം രോഡരുകില്‍ മാലിന്യം നിക്ഷേപിച്ചതിന് മുണ്ടംവേലി തറേപ്പറമ്ബില്‍ അമിത് കുമാര്‍ പാണ്ടയെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് ആഗസ്റ്റ് മൂന്നിന് രജിസ്റ്റര്‍ ചെയ്തു.
കെ.എല്‍-33-ബി -8554 നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂര്‍ അസറ്റ് ഹോംസിന് സമീപം കണ്ടതിന് ചെറുവൈപ്പിന് അയ്യംമ്ബിള്ളി കണിയത്തറ വീട്ടില്‍ അമല്‍നാഥിനെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കെ.എല്‍ 40-യു-5051 നമ്ബര്‍ നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂര്‍ അസറ്റ് ഹോംസിന് സമീപം കണ്ടതിന് പള്ളുരുത്തി രാമേശ്വരം തലപ്പിപറമ്ബില്‍ വീട്ടില്‍ ഷാജിയെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തേവര റോഡില്‍ സാഫ്രോണ്‍ ഹോട്ടലില്‍ സമീപം മാലിന്യം നിക്ഷേപിച്ചതിന് മാഹി സ്വദേശി ട.വി ഫൈസലിനെ പ്രതിയാക്കി എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുണ്ടംവേലി പള്ളിയുടെ മുൻവശത്ത് പ്രവര്‍ത്തിക്കുന്ന ലില്ലീസ് സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരൻ മുണ്ടംവേലി മൈത്രി ലൈനില്‍ പൊൻവേലി വീട്ടില്‍ പി. ഡി ആന്റണിയെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കെ.എല്‍ -41-എസ് -2503 നമ്ബര്‍ കാറിൻെറ ഡ്രൈവറായി ചുമതല വഹിച്ച് കണ്ടെയ്നര്‍ റോഡില്‍ ഫാക്‌ട് സിഗ്നലില്‍ സമീപം മാലിന്യം നിക്ഷേപിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.