മികച്ച ബീച്ചുകളുടെ ദേശീയ പട്ടികയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി പുറത്ത്; ടൂറിസം രംഗത്ത് ആശങ്ക

September 23, 2021
206
Views

ഫോര്‍ട്ട് കൊച്ചി: ഇന്ത്യയിലെ മികച്ച 30 ബീച്ചുകളുടെ പട്ടികയിൽ നിന്ന് ഫോർട്ടുകൊച്ചി പുറത്തായതോടെ ടൂറിസത്തിന് തിരിച്ചടി. ലോക്ഡൗണോടെ തകർന്ന ടൂറിസത്തിന്റെ തിരിച്ചുവരവിനാണ് ഇതോടെ മങ്ങലേറ്റത്. ടൂർ മൈ ഇന്ത്യയുടെ ട്രാവൽ ആന്റ് ടൂറിസം ബ്ലോഗ് ഇന്ത്യ 2021 പട്ടികയിലുള്ള 30 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത് മാരാരിക്കുളവും മുഴുപ്പിലങ്ങാടും മാത്രം.

സൂര്യപ്രകാശം പതിക്കൽ, ശുചിത്വം, തിരമാലകൾ, മണൽ, സുരക്ഷ തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയാണ് പട്ടികയിൽ പെടുത്തൽ. മാലിന്യം നിറഞ്ഞ കടപ്പുറവും തെരുവുനായ്ക്കളുടെ എണ്ണക്കൂടുതലുമെല്ലാം ഫോർട്ട്കൊച്ചിയ്ക്ക് വിനയായി. കൊറോണയ്ക്കൊപ്പം ഇതുകൂടിയായതോടെ കച്ചവടക്കാരുടെ മടങ്ങിവരാമെന്ന പ്രതീക്ഷയും മങ്ങി.

നടപ്പാതകളുടെ നവീകരണമടക്കം ബീച്ചിന്റെ സംരക്ഷണം സംബന്ധിച്ച് ഐഐടി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നന്നാക്കൽ എവിടെയുമെത്തിയില്ല. നേവിയുടെ നേതൃത്വത്തിലടക്കം ശുചീകരണം നടക്കുന്നുണ്ടെങ്കിലും പലയിടത്ത് നിന്നുള്ളത് ഇവിടെക്കൊണ്ട് തള്ളുന്ന കടലിന്റെ പതിവ് തുടരുന്നത് കൊണ്ടെപ്പോഴുമുണ്ട് മാലിന്യം.

പോർച്ചുഗൽ പ്രസിഡന്റ് മരിയോ സോറസിന്റെ സന്ദർശനവേളയിൽ സ്ഥാപിച്ച ശിലാഫലകമാണ്. കഴിഞ്ഞ ദിവസം മാലിന്യലോറിയിടിച്ച് മറിഞ്ഞു വീണത്. പൈതൃകസ്വഭാവമാണ് ഫോർട്ട് കൊച്ചിയുടെ കരുത്ത്. അത് കൈവിടാതെ വേണം ശുചീകരണവും പുനരുദ്ധാരണവും. എങ്കിലേ കാണാനാളെത്തൂ. പട്ടികകളിലും പെടൂ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *