മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴിയുണ്ടായ അപകടത്തില്‍ ഹോമിയോ ഡോക്ടര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്
കൊല്ലം: മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴിയുണ്ടായ അപകടത്തില്‍ ഹോമിയോ ഡോക്ടര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ സുനിലും മരണപ്പെട്ടു. കൊല്ലം മങ്ങാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
കാറില്‍ മിനിക്ക് ഒപ്പമുണ്ടായിരുന്ന മരുമകള്‍ രേഷ്മയ്ക്കും ചെറുമകള്‍ സന്സ്കൃതിക്കും പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു