കോട്ടയം റെയിവേ സ്റ്റേഷനില്‍ നിന്നു കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി
കോട്ടയം റെയിവേ സ്റ്റേഷനില്‍ നിന്നു കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. അസാം സ്വദേശി നൂര്‍ ഇസ്ലാം ഷേക്ക് (43) നെയാണ് 1.950 കിലോഗ്രാം ക്ഞ്ചാവുമായി പിടികൂടിയത്.
ആസാമില്‍ നിന്നു വില്പനയ്ക്കായി ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിച്ചതാണ് കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടാനായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതി കോട്ടയത്ത് പല സ്ഥലത്തും തങ്ങുന്നതായും ആഴ്ച തോറും ആസാമിലേക്ക് പോയി അവധി ദിവസങ്ങള്‍ കണക്കാക്കി കഞ്ചാവുമായി തിരികെ വരുന്നുവെന്നും മനസിലാക്കി.
ആസാമില്‍ നിന്നു കഞ്ചാവുമായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്രധാന കവാടം ഒഴിവാക്കി റെയില്‍വേ സ്റ്റേഷന്റെ പിന്‍വശത്ത് കൂടി കടക്കുകയായിരുന്നു ഇയാളുടെ പതിവ് രീതി. ഞായറാഴ്ച രാത്രിയില്‍ കഞ്ചാവുമായി റെയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മഫ്തിയില്‍ കാത്ത് നിന്ന എക്സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. ബിനോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സര്‍ജിത്ത് കൃഷ്ണ, നിമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു