ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. ഇന്നലെ 12,29,536 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 75.30 കോടി ടെസ്റ്റുകൾ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,817 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,17,60,458 ആയി ഉയർന്നു. ഇന്നലെ 347 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 2.23 ശതമാനമായി കുറഞ്ഞപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.
രാജ്യവ്യാപകമായുള്ള വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 173.42 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44.68 ലക്ഷം ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് 39,15,704 ഡോസുകളും, മുൻകരുതൽ പ്രവർത്തകർക്ക് 54,69,127 ഡോസുകളും 60 വയസ്സിന് മുകളിലുള്ളവർക്ക് 82,58,894 ഡോസുകളും ഇതുവരെ നൽകിയിട്ടുണ്ട്.“15-18 വയസ് പ്രായമുള്ളവരിൽ, 5,24,34,558 ആദ്യ ഡോസ് കൊവിഡ് വാക്‌സിനും 1,64,08,841 രണ്ടാം ഡോസും നൽകിയിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു.