രാജ്യത്ത് 5,476 പേർക്ക് കൊവിഡ്; സജീവ കേസുകൾ 60,000ൽ താഴെ

March 6, 2022
89
Views

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകൾ 60,000-ൽ താഴെയായി. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 42,962,953 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ മരണം 5,15,036 ആണ്.

രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.66 ശതമാനമായി ഉയർന്നപ്പോൾ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,754 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,23,88,475 ആയി. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി കുറഞ്ഞു.

അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാണെന്ന് മന്ത്രാലയ ഡാറ്റയും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 ലക്ഷത്തിലധികം പരിശോധനകൾ നടത്തി. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 178.80 കോടി കൊവിഡ് വാക്സിൻ ഡോസുകൾ അധികൃതർ നൽകിയിട്ടുണ്ട്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *