അഗസ്ത്യവനത്തിലെ കാണിക്കാരുടെ കാണിക്ക ഇന്ന് കൊട്ടാരത്തില്‍ എത്തും.
കാട്ടാക്കട: അഗസ്ത്യവനത്തിലെ കാണിക്കാരുടെ കാണിക്ക ഇന്ന് കൊട്ടാരത്തില്‍ എത്തും. മാസങ്ങളായി വനത്തില്‍ അലഞ്ഞ് ശേഖരിച്ച കാണിക്കയാണ് മൂട്ടുകാണിമാരുടെ നേതൃ ത്വത്തില്‍ കവടിയാര്‍ കൊട്ടാരത്തില്‍ എത്തുന്നത്.
കാട്ടുതേൻ, നെല്ലിക്ക, തിന, തിനമാവ്, ചേന, ചേന്പ് എന്നി വയാണ് ഇവരുടെ കാണിക്ക. മാസങ്ങളായി വനത്തില്‍ അലഞ്ഞാണ് ഇവര്‍ ഇവ ശേഖരി ക്കുന്നത്. കാട്ടില്‍നിന്നു സംഘടിപ്പിച്ച കിഴങ്ങു വര്‍ഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. അഗസ്ത്യവനത്തിന്‍റെ അടിവാരത്തുനിന്നും ശേഖരിച്ച ചൂരല്‍കൊണ്ടു നിര്‍മിച്ച കുട്ട, വട്ടി, മുറം എന്നിവയു കൊട്ടാരത്തിലെത്തിക്കും.
മുന്പ് കാട്ടിറച്ചി ഉള്‍പ്പെടെ യുള്ളവ എത്തിച്ചിരുന്നു. എന്നാല്‍ വന്യജീവി നിയമം കര്‍ക്കശമാക്കിയപ്പോള്‍ അത് നിര്‍ത്ത ലാക്കി. കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തെ നയിക്കുന്നത് കാട്ടുമൂപ്പനാണ്. 30 കി.മീ. അകലെ നിന്നുവരെ ആദിവാസികള്‍ നാട്ടിലെത്തിയാണ് കാണിക്ക നല്‍കുന്നത്.
തിരുവിതാംകൂറിനു മുന്പ് വേണാട് രാജവംശം ഭരിച്ചിരുന്ന കാലത്താണ് രാജാവിനു കാണിക്ക അര്‍പ്പിക്കുന്ന സമ്ബ്രദായം തുടങ്ങിയത്. ഇവരെ കാട്ടിലെ അരചൻ (രാജാവ്) ആയിട്ടാണ് നിയമിച്ചിരുന്നത്. കാട് പരിപാലിക്കുന്നതും കൃഷി ചെയ്യുന്നതും കാട്ടില്‍നിന്നും കരം പിരിക്കുന്നതും കൊള്ളക്കാരെ തടയുന്നതും ഇവരായിരുന്നു.
കരം പിരിവും കാട്ടിലെ വിഭവങ്ങളും ഇവര്‍ കൊട്ടാരത്തില്‍ സമര്‍പ്പിക്കും. രാജസ്ഥാനീയന് ഇവര്‍ക്ക് ഓണ സമ്മാനങ്ങളും. ഒളിവ് കാലത്ത് മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെ എട്ടുവീട്ടില്‍പിള്ളമാരില്‍നിന്നും രക്ഷപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ അധികാരവും മറ്റും നല്‍കി. അന്നു പത്മനാഭപുരം കൊട്ടാരത്തിലാണ് കാണിക്ക വച്ചിരുന്നത്.
ഈ കാണിക്കയാണ് രാജാധികാരം പോയിട്ടും ഇവര്‍ നടത്തിവരുന്നത്. കൊട്ടാരത്തിലെത്തി കാണിക്കവച്ച് തങ്ങളുടെ പരിദേവനങ്ങള്‍ പറയും. തുടര്‍ന്ന് ഇവര്‍ ഓണപ്പാട്ട് പാടും. അതിനുശേഷം മടക്കം. കൊട്ടാരത്തില്‍നിന്നും പുതുവസ്ത്രവും പണവും നല്‍കും. അടുത്തിടെവരെ മുതിര്‍ന്ന കാട്ടുമൂപ്പനായ വാലിശീതങ്കനാണ് സംഘത്തലവനായിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചതോടെ മാതിയനായി തലവൻ.
രാജഭരണം ഉണ്ടായിരുന്നപ്പോള്‍ തങ്ങളുടെ സങ്കടം പറ യാനൊരു വേദിയായിരു ന്നു ഇത്. അന്നുതന്നെ പരിഹാരവു മുണ്ടാകും.
പക്ഷേ ഇന്നും ഇവര്‍ കൊട്ടാരത്തില്‍ ഇവരുടെ സങ്കടങ്ങള്‍ അവതരിപ്പിക്കും. അതാണ് ഇവരുടെ രീതി. ഇന്ന് രാവിലെ കോട്ടൂര്‍ മുണ്ടണിമാടൻ കോവിലില്‍ നിന്നാണ് കാണിക്കാര്‍ പുറപ്പെടുക.