‘ബോധമുണ്ടായിരുന്നില്ല… നേരിയ പുരോ​ഗതിയുണ്ട്, കരള്‍ മാറ്റിവെക്കണം’; കെ.പി.എ.സി ലളിത ആശുപത്രിയില്‍

November 8, 2021
393
Views

മുതിര്‍ന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം. വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായാണ് ഇപ്പോള്‍ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിത ആരോ​ഗ്യ സ്ഥിതിയില്‍ നേരിയ പുരോ​ഗതിയുള്ളതായാണ് റിപ്പോര്‍ട്ട്.

കരള്‍ രോഗം കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി.

കരള്‍ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നും. നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോ​ഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വനിതയോട് പറഞ്ഞു. ‘ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ’.

കുറച്ച്‌ കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോ​ഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *