കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് പണം കണ്ടെത്താൻ കൂപ്പണ്‍ പിരിവ് നടത്താനൊരുങ്ങി കെപിസിസി.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് പണം കണ്ടെത്താൻ കൂപ്പണ്‍ പിരിവ് നടത്താനൊരുങ്ങി കെപിസിസി. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണ് കൂപ്പണ്‍ പിരിവ് നടത്തി ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചത്.
കൂപ്പണ്‍ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും.
സാധാരണഗതിയില്‍ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികള്‍ക്ക് സഹായം നല്‍കിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കല്‍, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇതുവരെയും ആദ്യഘട്ട പണം പോലും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍.
ദേശീയ നേതൃത്വം സാമ്ബത്തിക പ്രതിസന്ധി തുറന്നു സമ്മതിക്കുകയും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനായുള്ള കൂപ്പണുകള്‍ ബൂത്ത് തലങ്ങളില്‍ എത്തും