തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ വരുമാനത്തില്‍ വീണ്ടും വൻ ലാഭം. ഏപ്രില്‍ മാസം ഇതുവരെ ലഭിച്ച കളക്ഷനില്‍ കെഎസ്‌ആർടിസി റെക്കോർഡ് നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്.
മന്ത്രി ഗണേഷ് കുമാർ അവതരിപ്പിക്കുന്ന പരിഷ്കാരങ്ങള്‍ ഫലം കാണുന്നു എന്നുവേണം പുതിയ കണക്കുകള്‍ വഴി പറയാൻ ശ്രദ്ധിക്കുക. കഴിഞ്ഞ ഏപ്രില്‍ 15ന് മാത്രം കെഎസ്‌ആർടിസിക്ക് 8.57 കോടി രൂപയാണ് വരുമാനം. ഏപ്രില്‍ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ ആണ് കെ എസ് ആർ ടി സി കൈവരിച്ചത്. ഇതിന് മുൻപ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന റെക്കോർഡാൻ മറികടന്നത്.
4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്ന് ലഭിച്ച വരുമാനം ആണ് 8.57 കോടി രൂപ. 14.36 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോള്‍ പ്രതി കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം.