അങ്കമാലി: കെഎസ്‌ആര്‍ടിസി ബസുകള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ ഉത്തരവാദികളുടെ പേരില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
ഇതുസംബന്ധിച്ച് കര്‍ശനനിര്‍ദേശം സിഎംഡിക്കു നല്‍കിയിട്ടുണ്ട്.
വണ്ടിയുണ്ടായിട്ടും യാത്രക്കാര്‍ ഉണ്ടായിട്ടും കൃത്യസമയത്ത് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേടായ കുറച്ചു വാഹനങ്ങളുടെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ബസുകള്‍ കൂടി എത്തിയാല്‍ സമയപ്രശ്‌നം പരിഹരിക്കാനാകും.
ഓരോ സ്റ്റാന്‍ഡിലും ബസ് കയറുമ്ബോള്‍ സമയം രേഖപ്പെടുത്തും. ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനുള്ള മൊബൈല്‍ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാന്‍ഡുകളില്‍ വന്നു പോകുന്ന ബസുകള്‍ നോക്കാന്‍ തത്കാലം ആളെ നിയോഗിക്കും. ആറു മാസം കഴിയുമ്ബോള്‍ കംപ്യൂട്ടറൈസേഷന്‍ വരുമ്ബോള്‍ ഓരോ ബസും എവിടെയാണെന്ന് തിരുവനന്തപുരത്ത് സിഎംഡിക്ക് അറിയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.