നഴ്‌സിന്റെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും സമയോജിതമായ ഇടപെടല്‍ മൂലം ആൻഡ്രൂസിനു തിരിച്ചുക്കിട്ടിയത് സ്വന്തം ജീവൻ.
മൂവാറ്റുപുഴ: നഴ്‌സിന്റെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും സമയോജിതമായ ഇടപെടല്‍ മൂലം ആൻഡ്രൂസിനു തിരിച്ചുക്കിട്ടിയത് സ്വന്തം ജീവൻ.
ബസില്‍ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു തൃക്കളത്തൂര്‍ കാവുംപടി ഇലവൻ ഇ.ജെ.ആൻഡ്രൂസ് (72). എന്നാല്‍ മൂവാറ്റുപുഴ ഓര്‍ഡിനറി കെഎസ്‌ആര്‍ടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മൂവാറ്റുപുഴ നെടുംചാലില്‍ ട്രസ്റ്റ് ആശുപ്രതിയിലേക്ക് ഓടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഏഴോടെയാണു തോപ്പുംപടി മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി കെഎസ്‌ആര്‍ടിസി ബസില്‍ ആൻഡ്രൂസും ഭാര്യയും കയറിയത്. പിന്നാലെ കടാതിയില്‍ എത്തിയപ്പോഴാണ് ആൻഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രാക്കാര്‍ ഉടൻ തന്നെ കണ്ടക്ടര്‍ മിഥുനെയും ഡ്രൈവര്‍ സനില്‍ കുമാറിനെയും വിവരം അറിയിച്ചതോടെ ബസ് നേരെ ആശുപത്രിയിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.ഈ സമയം ബസില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി സഞ്ചരിച്ചിരുന്നു. അതുകൊണ്ട് ആൻഡ്രൂസിനു സിപിആര്‍ നല്‍കാൻ സാധിച്ചു.മിനിറ്റുകള്‍ക്കുള്ളില്‍ ബസ് ആശുപ്രതിയില്‍ എത്തിക്കാൻ കഴിഞ്ഞതും യഥാസമയം സിപിആര്‍ നല്‍കാൻ സാധിച്ചതുമാണ് ആൻഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.