കോവിഡ് നിയന്ത്രണ സമയത്ത് സർവ്വിസ് നടത്തിയ സമയത്തെ ടാക്സ് ഇളവ് നൽകണമെന്ന സ്വകാര്യ പൊതുഗതാഗത ബസ്സുടമകളുടെ ആവശ്യം സർക്കാർ അവഗണിച്ചു. നീതിക്കായി ഉടമകൾ ബഹു: ഹെെക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ടാക്സ് ഇളവ് ലഭിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സിക്ക് 2021-2022 കാലയളവിൽ സർക്കാർ സഹായം 1821.65 കോടി രൂപ നൽകി കഴിഞ്ഞു.
കോവിഡിന് മുൻപ് 5000 ബസ്സുകൾക്കടുത്ത് സർവ്വിസ് നടത്തിയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 27 – ലക്ഷമായിരുന്നു. കോവിസ് സമയം 3200 ബസ്സുകൾ ശരാശരി പ്രതിദിനം സർവ്വിസ് നടത്തുകയും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയുമുണ്ടായി. പൊതുജനത്തിന്റെ യാത്ര കൂടതലും ഇരുചക്ര / ചെറുവാഹനങ്ങളിലേക്ക് മാറുകയായിരുന്നു. മുന്നരക്കോടി ജനങ്ങളിൽ നിന്നും പത്തോ, പതിനഞ്ചോ ലക്ഷം പേർ യാത്ര ചെയ്യുന്ന കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും ചെലവഴിക്കുന്നത് 1821- കോടി രൂപ !!! 3200 ബസ്സുകൾക്കാണ് ഈ തുക ചെലവഴിച്ചത് എന്നു പറയുമ്പോൾ കണക്കാക്കുക ബസ്സൊന്നിന് ശരാശരി ചെലവഴിച്ച തുക 57 ലക്ഷം രൂപ.
കോവിഡ് സമയമായിട്ട് പോലും ശബരിമല സീസണിലും അല്ലാതെയും പല പേര് പറഞ്ഞ് യാത്രക്കാരിൽ നിന്നും പലപ്പോഴും അമിതചാർജ്ജ് വാങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസ്സൊന്നിന് 57 ലക്ഷം രൂപ 2021-22 കാലയളവിൽ നൽകുമ്പോൾ സർക്കാർ നിശ്ചയിച്ച മിനിമം ചാർജ്ജ് എട്ട് രൂപയും , വിദ്യാർത്ഥി കൺസഷനും നൽകി പ്രതിദിനം നാൽപത് ലക്ഷത്തോളം യാത്രക്കാർ സഞ്ചരിക്കുന്ന സ്വകാര്യ പൊതു ഗതാഗത ബസ്സ് മേഖലയിലെ ഒരു ബസ്സിന് ടാക്സ് ഇളവ് നൽകുന്നതിലൂടെ അമ്പതിനായിരം രൂപ വരുമാന കുറവുണ്ടാകുന്നു. സർക്കാരിലേക്ക് അടയ്ക്കേണ്ട പണം ഖജനാവിൽ എത്തുന്നില്ല. അല്ലാതെ പൊതു ഖജനാവിലെ പണം എടുത്ത് സ്വകാര്യ ബസ്സുകൾക്ക് കൊടുക്കുകയല്ല. പൊതു മേഖല സ്ഥാപനമെന്നോ, സ്വകാര്യ ഉടമസ്ഥയിൽ ഉള്ളതെന്നോ യാത്രാബസ്സുകളെ തരം തിരിക്കാതെ ദുരന്ത സമയങ്ങളിൽ യാത്രക്കാരെ തുല്യരായി കാണുക മെച്ചപ്പെട്ട സേവനം സർക്കാർ നൽകുക. പൊതു ഗതാഗതത്തോടും , പൊതു ഗതാഗതത്തിലെ യാത്രക്കാർക്കും സർക്കാർ തുല്യ നീതി ഉറപ്പു വരുത്തുക.* പൊതുഗതാഗതത്തിൽ സർക്കാരിൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക👌