ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

December 17, 2021
258
Views

ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് സി എം ഡി യുടെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പ്രചാരണം നടത്തിയാൽ അച്ചടക്ക നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ/ കോർപ്പറേഷൻ നയങ്ങളെ വിമർശിക്കുന്ന അഭിപ്രായങ്ങൾ പ്രചരിപ്പിച്ചാലും നടപടി ഉണ്ടാകുമെന്നും ജീവനക്കാർക്കിടയിൽ സ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു.
ശമ്പള വിതരണം വൈകുന്നതും കെ-സ്വിഫ്റ്റ് നടപ്പാക്കുന്നതിനെതിരെയും ചിലർ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *