ന്യൂഡല്‍ഹി: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീംകോടതിയില്‍. കേസില്‍ തനിക്കെതിരെയുള്ള ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെയാണ് ജലീലിന്റെ ഹര്‍ജി. ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ജലീല്‍ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും പെട്ടന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്നും ജലീല്‍ പറയുന്നു.
നിയമനത്തില്‍ സ്വജനപക്ഷപാതമില്ലെന്ന് ജലീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ജലീല്‍ ആവശ്യപ്പെടുന്നു. ബന്ധുനിയമനവിവാദത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീല്‍ രാജി വയ്ക്കണമെന്ന് പരാമര്‍ശമുള്ള ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ജലീല്‍ രംഗത്ത് വന്നിരിക്കുന്നത്.