കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബര്‍ 29, 30 തീയതികളില്‍

November 14, 2023
44
Views

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു.

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവര്‍ പ്രൈമറി സ്‌കൂള്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാനുള്ള അപേക്ഷകളാണ് ക്ഷണിച്ചത്.

കേരളസര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗവണ്‍മെൻറ് പരീക്ഷാ കമ്മിഷണറുടെ കാര്യാലയമാണ് (പരീക്ഷാഭവൻ), അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ അധ്യാപകരാകാൻവേണ്ട യോഗ്യതാ നിര്‍ണയ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 29, 30 തിയ്യതികളിലായി നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധി ഇല്ല. ഒരു തവണ കെ-ടെറ്റ് പരീക്ഷ ജയിച്ചവര്‍ക്ക് അതേ കാറ്റഗറിയില്‍ പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല. ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സര്‍വകലാശാലാ അധ്യാപക നിയമനത്തിനുമായുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയര്‍ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍.), ഡോക്ടര്‍ ഓഫ് ഫിലോസഫി (പിഎച്ച്‌.ഡി.), മാസ്റ്റര്‍ ഓഫ് എജുക്കേഷൻ (എം.എഡ്. – ബന്ധപ്പെട്ട വിഷയത്തില്‍ ആകണമെന്നില്ല) ബിരുദം തുടങ്ങിയ യോഗ്യത ഉള്ളവരെ കെ-ടെറ്റ് I മുതല്‍ IV വരെ കാറ്റഗറികളില്‍ യോഗ്യത നേടുന്നതില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.ktet.kerala.gov.in വഴി നവംബര്‍ 17 വരെ നല്‍കാം. എത്ര കാറ്റഗറി അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചാലും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നല്‍കാവൂ. ഓരോ കാറ്റഗറിക്കും അപേക്ഷ നല്‍കേണ്ടതില്ല. ഓരോ വിഭാഗത്തിനും അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 250 രൂപയും. അപേക്ഷാഫീസ് ഓണ്‍ലൈനായി നവംബര്‍ 17 ന് മുൻപ് അടയ്ക്കണം. ബിരുദാനന്തര ബിരുദത്തിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബി.എഡ്. അഡ്മിഷൻ നേടിയവര്‍ക്ക് അപേക്ഷിക്കാം. എല്ലാ കാറ്റഗറികളുടെയും വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *