ഇസ്രായേലികള്‍ കുവൈത്തില്‍ പ്രവേശിക്കുന്നത് പൂര്‍ണമായി തടയണമെന്ന് ആവശ്യം

November 22, 2023
10
Views

ഇസ്രായേലികള്‍ വിദേശ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ച്‌ പാര്‍ലമെന്റ് അംഗം ഹമദ് അല്‍ ഒലയാൻ.

കുവൈത്ത് സിറ്റി: ഇസ്രായേലികള്‍ വിദേശ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ച്‌ പാര്‍ലമെന്റ് അംഗം ഹമദ് അല്‍ ഒലയാൻ.

ഇതുസംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച പ്രോട്ടോകോള്‍ വ്യക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇസ്രായേലികളുമായുള്ള സാധാരണവത്കരണം തടയുന്ന നിയമം നടപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള തന്ത്രം ആഭ്യന്തര മന്ത്രാലയത്തിന് ഉണ്ടോ എന്നതിനെക്കുറിച്ചും അല്‍ ഒലയാൻ വ്യക്തത തേടിയതായും അറബ്ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പൗരന്മാര്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്നുള്ള പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ എത്തിയാല്‍ പ്രവേശനം തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ആരാഞ്ഞു.

ഇക്കാര്യത്തില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി. സ്ഥിരീകരണത്തിനായി ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടോ അതോ മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങളെ മാത്രമാണോ ആശ്രയിക്കുന്നത് എന്നും ചോദിച്ചു.

2003നും 2023നും ഇടയില്‍, വിദേശ പൗരന്മാരും പാസ്‌പോര്‍ട്ടും ഉള്ള വ്യക്തികള്‍ കുവൈത്തില്‍ പ്രവേശിച്ച സംഭവങ്ങള്‍ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് ഇസ്രായേല്‍ പൗരത്വം ഉണ്ടെന്ന് പിന്നീട് തെളിഞ്ഞു. ഇത്തരം കേസുകളില്‍ മന്ത്രാലയത്തിന്റെ നടപടികളുടെ രേഖകള്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ പദ്ധതിയുമായി ബന്ധപ്പെട്ട് കുവൈത്തിന്റെ നിലപാടിനെക്കുറിച്ചുള്ള വിവരങ്ങളും അല്‍ ഒലയാൻ തേടി. ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പാക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗമാകാൻ കുവൈത്ത് ഉദ്ദേശിക്കുന്നുണ്ടോയെന്നും രാജ്യത്ത് എപ്പോള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *