അവയവം തട്ടാന്‍ ചികിത്സ നിഷേധിച്ച കേസ്: ‘മരണം’ സ്ഥിരീകരിച്ചത് സുപ്രധാന പരിശോധന നടത്താതെ

June 16, 2023
42
Views

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ച എബിന്റെ മരണം

കൊച്ചി: അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ച എബിന്റെ മരണം ലേക്‌ഷോര്‍ ആശുപത്രിയില്‍ സ്ഥിരീകരിച്ചത് മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നതിനുള്ള നിര്‍ബന്ധിത പരിശോധനയായ ആപ്‌നിയ നടത്താതെയെന്ന് കോടതിയുടെ കണ്ടെത്തല്‍.

രോഗിയുടെ ശ്വസന ശേഷി പരിശോധിക്കുന്ന സുപ്രധാന ടെസ്റ്റാണ് ആപ്‌നിയ. തലച്ചോറിന്റെ മറ്റെല്ലാ ഭാഗങ്ങളും തകരാറിലായാലും ഒരാള്‍ക്ക് ശ്വസന ശേഷിയുണ്ടെങ്കില്‍ മസ്തിഷ്‌ക മരണമെന്നു വിലയിരുത്താനാവില്ല. ഈ പരിശോധന നടത്താതെയാണ് മസ്തിഷ്‌ക മരണമെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതത്രേ!

ആപ്‌നിയ പരിശോധനയില്‍ രോഗിയുടെ ഹൃദയം, കരള്‍, തലച്ചോറിലെ പ്രവര്‍ത്തനം, രക്തസമ്മര്‍ദം, കൈകാലുകളുടെ ചലനം തുടങ്ങിയവയും വിലയിരുത്താന്‍ കഴിയും. മസ്തിഷ്‌ക മരണമാണെന്നു വരുത്തിത്തീര്‍ക്കാനായി മനഃപൂര്‍വം ഈ പരിശോധന ഒഴിവാക്കിയതാണെന്നു കോടതി വിലയിരുത്തി.

കൂടാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ എബിനെ പരിശോധിച്ചിട്ടേയില്ലെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നതായി കോടതി കണ്ടെത്തി. മെഡിക്കല്‍ എക്സ്പര്‍ട്ട് ടീമില്‍ അംഗമല്ലാത്ത രണ്ട് ഉദരരോഗ വിദഗ്ധര്‍ എബിനെ പരിശോധിക്കുകയും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. അവര്‍ക്ക് അതിന് അധികാരമില്ലെന്നു കോടതി വിലയിരുത്തി.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതും ലേക് ഷോറിലെ ഏഴ് ഡോക്ടര്‍മാര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും സമന്‍സ് അയച്ചതും. തിരുവനന്തപു

രം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണത്തില്‍ കഴമ്ബുണ്ടെന്നു കോടതി കണ്ടെത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *