ലക്നോ: ഉത്തര്‍പ്രദേശില്‍ ഹോട്ടല്‍ മുറിയുടെ ജനാലയില്‍ നിന്ന് വീണ് ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍.
ഫരീദാബാദിലെ ബദ്ഖല്‍ ചൗക്കിലാണ് സംഭവം. ഖേരി ഗ്രാമവാസിയായ വികാസ്(24)ആണ് മരിച്ചത്. ഹോട്ടലിലെ മുറിയുടെ ജനാലയിലൂടെയാണ് വികാസ് താഴേക്ക് വീണത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് വികാസ് ഹോട്ടലില്‍ മുറിയെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വികാസിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍, വികാസിനെ സുഹൃത്തുക്കള്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് പരാതിപ്പെടുന്നത്.
മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതിന് ശേഷം ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഓള്‍ഡ് ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇൻസ്പെക്ടര്‍ രാജീവ് കുമാര്‍ പറഞ്ഞു.