ലാപ്ടോപ്പുകളും മറ്റ് ചില ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ച് കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: ലാപ്ടോപ്പുകളും മറ്റ് ചില ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ച് കേന്ദ്രസര്‍ക്കാര്‍.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് കമ്ബനികള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിന് വേണ്ടിയാണിത്. ഇന്ത്യയിലേക്ക് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന കമ്ബനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
ഒരു മാസമോ അതില്‍ കൂടുതലോ കാലം ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവെച്ചേക്കാം. ഇത് എത്രനാളത്തേക്കായിരിക്കും എന്ന് താമസിയാതെ അറിയിക്കും.
ലാപ്ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, ചില തരം കംപ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ളവ ഇറക്കുമതി ചെയ്യുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വാങ്ങി ഇന്ത്യയിലെത്തിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഇന്ത്യയിലേക്ക് നിശ്ചിത എണ്ണം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും ഇളവ് നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഉല്പാദനം ശക്തിപ്പെടുത്തുന്നതിനായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. ഇതിന്റെ ഭഗമായി ഉപകരണങ്ങള്‍ എവിടെ നിന്നും വരുന്നുവെന്നത് സര്‍ക്കാര്‍ ഏജൻസികള്‍ പരിശോധിക്കും.