എസ്‌എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയില്‍

October 10, 2023
55
Views

എസ്‌എൻസി ലാവലിൻ കേസില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: എസ്‌എൻസി ലാവലിൻ കേസില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2017ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസ് ഇതുവരെയായി 34 തവണയാണ് മാറ്റി വച്ചത്. ആറ് വര്‍ഷത്തിനിടെ നാല് ബഞ്ചുകളില്‍ കേസ് എത്തി.

കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍ അന്ന് സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‍വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ മാറ്റി.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എൻസി ലാവലിൻ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റ വിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഒപ്പം വിചാരണ നേരിടേണ്ട മുൻ വൈദ്യുതി ബോര്‍ഡ് സാമ്ബത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായര്‍, മുൻ ബോര്‍ഡ് ചെയര്‍മാൻ ആര്‍ ശിവദാസൻ, മുൻ ചീഫ് എൻജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു ആവശ്യപ്പെട്ടുള്ള ഹര്‍ജികളുമാണ് പരമോന്നത കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *