ഗൂഡല്ലൂർ: ചേമുണ്ഡിയില്‍ അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി കുടുങ്ങി. ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചൻ്റെ വീട്ടിലാണ് പുലി കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി കണ്ടത്.
പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ വീട് വൃത്തിയാക്കാനെത്തിയവരാണ് പുലിയെ കണ്ടത്. പുലിയുടെ ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് വീടിനുള്ളില്‍ പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു.