ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം.
ഭുവനേശ്വര്‍: ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ആറു ജില്ലകളിലാണ് അപകടമുണ്ടായത്.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ജില്ലയില്‍ ഒരാളും ബോലംഗീറില് രണ്ടുപേരും ബൗദില്‍ ഒരാളും ജഗത്സിംഗ്പൂരിലെ ബലികുഡ ബ്ലോക്കിന് കീഴിലുള്ള സരണ ഗ്രാമത്തില്‍ ഒരാളും
ധെങ്കനാല്‍ സദര്‍ പ്രദേശത്തിന് കീഴിലുള്ള തലബറകോട്ട് ഗ്രാമത്തില്‍ ഒരാളും ഖുര്‍ധ ജില്ലയില്‍ നാലുപേരും മരിച്ചു. ബാനപൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണിത്. ഇവിടെ ഇടിമിന്നലേറ്റ് പരിക്കേറ്റവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വീടിന് പുറത്തുനിന്നവര്‍ക്കും പാടത്തും പറമ്ബിലും പണിയെടുത്തവര്ക്കുമാണ് ഇടിമിന്നലേറ്റത്. കര്‍ഷകരും സ്ത്രീകളും യുവാക്കളുമടക്കമാണ് മരിച്ചത്.
സംസ്ഥാനത്ത് കനത്ത മഴതുടരുകയാണ്. തീരപ്രദേശങ്ങളിലാണ് വലിയതോതില്‍ മഴ പെയ്യുന്നത്. ഭുവനേശ്വറിലും കട്ടക്കിലും റെക്കോര്‍ഡ് (126 എംഎം,95.8 എംഎം) മഴ പെയ്തെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു