ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കണമെന്ന് നിര്‍ദേശം

March 23, 2024
15
Views

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ്.

വിവിധ സ്ഥാനാർഥികളും, രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്‌സുകള്‍, ബാനറുകള്‍, ബോർഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. തെർമ്മോകോള്‍ നിർമിത അലങ്കാരങ്ങള്‍, എഴുത്തുകള്‍ എന്നിവ പാടില്ല.

പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉളള പുന:ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കുക.

നിരോധിത ഫ്ളക്‌സുകള്‍ക്കു പകരം മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീ-സൈക്കിള്‍ ചെയ്യാവുന്ന 100 ശതമാനം കോട്ടണ്‍, പോളിത്തീൻ എന്നിവയില്‍ പി.വി.സി. ഫ്രീ റീസൈക്ളബിള്‍, ലോഗോ, പ്രിൻറിങ് യൂനിറ്റിന്റെ പേര്, നമ്ബർ, മലിനീകരണ നിയന്ത്രണ ബോർഡില്‍ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്ബർ/ക്യൂ.ആർ.കോഡ് എന്നിവ പതിച്ചുകൊണ്ടുള്ളവ മാത്രം ഉപയോഗിക്കുക.

പോളിങ് ഉദ്യോഗസ്ഥരും, ഏജൻറുമാരും ഭക്ഷണ പദാർഥങ്ങള്‍, കുടി വെളളം മുതലായവ കൊണ്ടുപോകാൻ പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് ബോർഡ്, ബാനർ എന്നിവയില്‍ പി.വി.സി ഫ്രീ, റീസൈക്ലബിള്‍ ലോഗോ, പ്രിൻററുടെ പേര്, ഫോണ്‍ നമ്ബർ, ഓർഡർ നമ്ബർ എന്നിവ രേഖപ്പെടുത്തണം.
.

രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടർ സ്ലിപ്പ്, രാഷ്ട്രീയ പാർട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നി പോളിങ് ബൂത്തിലെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി ഇവ ശേഖരിച്ച്‌ കലക്ഷൻ സെൻററുകളില്‍ എത്തിച്ച്‌ സ്ക്രാപ്പ് ഡീലർമാർക്ക് കൈമാറുന്നതി നുളള നടപടികള്‍ സ്വീകരിക്കണം. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *