പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന് നിബന്ധന

June 25, 2023
55
Views

2023 ലെ വിഷു ബമ്ബര്‍ ലോട്ടറി അടിച്ച ഭാഗ്യവാന്‍ ആരെന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും.

തിരുവനന്തപുരം: 2023 ലെ വിഷു ബമ്ബര്‍ ലോട്ടറി അടിച്ച ഭാഗ്യവാന്‍ ആരെന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും.

കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റി ലോട്ടറി വകുപ്പിന് മുന്നില്‍ കര്‍ശന നിബന്ധന വെച്ച്‌ മടങ്ങിയത്. എന്നാല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നില്‍ ഇദ്ദേഹം വെച്ചു. അതിനാല്‍ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.

ഈ വര്‍ഷത്തെ വിഷു ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പില്‍ VE 475588 എന്ന നമ്ബറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്ബര്‍ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാല്‍ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന്‍ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയും ചെയ്തു.

മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്. ഫലം വരുന്നതിന് ഒരാഴ്ച മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ് പോയതെന്ന് ലോട്ടറി ഏജന്റ് ആദര്‍ശ് പറഞ്ഞു. ടിക്കറ്റ് വാങ്ങിയതാരാണെന്ന് ആദര്‍ശിന് ഓര്‍മ്മയുണ്ടായിരുന്നില്ല. ഭാഗ്യശാലി ആരെന്ന് അറിയാന്‍ നാടൊന്നാകെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തന്റെ മുന്‍ഗാമികള്‍ക്കുണ്ടായ ദുരനുഭവത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഭാഗ്യശാലി പേര് വിവരങ്ങള്‍ മറച്ചുവെച്ചിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *