ആഗസ്റ്റ് പിറക്കുന്നതോടെ ഓണത്തിന്റെ തിരക്കുകളിലേക്ക് കടക്കും
ആഗസ്റ്റ് പിറക്കുന്നതോടെ ഓണത്തിന്റെ തിരക്കുകളിലേക്ക് കടക്കും. എന്നാല്‍ അതിന് മുൻപ് തന്നെ കേരളത്തില്‍ ഓണം ബംപറിന്റെ തിരക്കുകള്‍ തുടങ്ങി.
ഇത്തവണ സമ്മാന നിരക്കുകളിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമൊന്നും ലോട്ടറി വകുപ്പ് വരുത്തിയിട്ടില്ല. ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയര്‍ത്തണമെന്ന ലോട്ടറി വകുപ്പിന്റെ നിര്‍ദ്ദേശം ധനവകുപ്പ് തള്ളുകയാണുണ്ടായത്. എന്നാല്‍ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ കോടിപതികള്‍ ഇത്തവണയുണ്ടാകും.
ഒന്നാം സമ്മാനം 30 കോടി
500 രൂപ വില വരുന്ന ഓണം ബംപറിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ ആളുകളിലേക്ക് സമ്മാനമെത്തിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ബംപര്‍ സമ്മാനത്തിന്റെ ഘടനയില്‍ ഭാഗ്യകുറി വകുപ്പ് വലിയ മാറ്റം വരുത്തായിട്ടുണ്ട്. 2023 ലെ ഓണം ബംപര്‍ പ്രകാരം, രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതവും നല്‍കാനാണ് പുതിയ തീരുമാനം.
വലിയ മാറ്റം
കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് 5 കോടിയായിരുന്നു. ഇതില്‍ നിന്നാണ് ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് നല്‍കുന്നത്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു മൂന്നാം സമ്മാനം നല്‍കിയിരുന്നത്. മൂന്നാം സമ്മാനത്തിന്റെ തുക ഉയര്‍ത്തിയിട്ടില്ലെങ്കിലും കൂടുതല്‍ പേര്‍ക്ക് വീതിക്കുകയാണ് ചെയ്തത്.
നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനം 10 പേര്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഈ സമ്മാനങ്ങളില്‍ മാറ്റമില്ല. സമ്മാനഘടനയില്‍ മാറ്റമുണ്ടായതോടെ മൊത്തത്തിലുള്ള സമ്മാനത്തുകയും വര്‍ധിച്ചു. ഇത്തവണ 125 കോടി 54 ലക്ഷം രൂപയാണ് 2023 ലെ ഓണം ബംബറിനായി നല്‍കുന്നത്. ഇത് മുൻവര്‍ഷത്തേക്കാള്‍ കൂടുതലാണ്.