വില്‍ക്കാന്‍ കഴിയാതെ ബാക്കി വന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 80 ലക്ഷം രൂപ. ഭാഗ്യം തേടി എത്തിയത് കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി കുര്യനാട് സജിമോന്. ദീപാവലി ദിനത്തില്‍ നറുക്കെടുത്ത കാരുണ്യപ്ലസ് (PN -567732) ഭാഗ്യക്കുറിയിലൂടെയാണ്ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സജിമോന് സ്വന്തമായത്.
കനത്ത മഴയും പ്രതികൂല കാലവസ്ഥയും മൂലമാണ് എടുത്ത ടിക്കറ്റില്‍ അഞ്ചെണ്ണം വില്‍ക്കാന്‍ കഴിയാതെ വന്നത്. കോട്ടയം കാരാപ്പുഴയില്‍ ശ്രീകാന്ത് വേണുഗോപാലന്‍ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജന്‍സില്‍ നിന്നും ഹോള്‍സെയിലില്‍ ശ്രീകൃഷ്ണ – ഭാഗ്യമാല ലോട്ടറിക്കടയ്ക്ക് വിറ്റ ടിക്കറ്റാണിത്. ഇവിടെ നിന്നുമാണ് സജിമോന്‍ ടിക്കറ്റ് എടുത്തത്.