ആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ നപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.
ഭോപ്പാല്‍: ആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ നപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിരോധിച്ചതായാണ് ഉത്തരവ്. ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജേഷ് രാജോറ പറഞ്ഞു.
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിര്‍ദേശിച്ച പ്രത്യേക മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.