ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ പ്രതീക്ഷ. വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങില്‍ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോഹൈന്‍ സെമിയില്‍ കടന്നു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയുടെ നിയെന്‍ ചിന്‍ ചെനിനെയാണ് ലോവ്ലിന തോല്‍പ്പിച്ചത്. സ്കോര്‍: 4-1. ലോവ്ലിന സെമിയില്‍ കടന്നതോടെ ഇന്ത്യക്ക് വെങ്കല മെഡല്‍ ഉറപ്പായി.
അടുത്ത മത്സരത്തിലും ജയിച്ച് ഫൈനലില്‍ കടന്നാല്‍ ലോവ്ലിനയ്ക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം. ടോക്കിയോയില്‍ ഇന്ത്യ ഉറപ്പാക്കിയ രണ്ടു മെഡലുകളും വനിതകളുടെ വകയായിരുന്നു. നേരത്തെ, വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ രാജ്യത്തിനായി നേടിയിരുന്നു.
അതേസമയം, ഒളിമ്ബിക്സില്‍ ഇന്ത്യയുടെ നീന്തല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാന്‍ കഴിയാതെയാണ് ഇന്ത്യന്‍ നീന്താന്‍ താരങ്ങള്‍ ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം അവര്‍ത്തിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയ്ക്ക് പുറമെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും സജന്‍ മത്സരിച്ചിരുന്നു.