എം2 പ്രോസസറുമായി മാക്ബുക്ക് എയര്‍ ശ്രേണി

February 21, 2022
105
Views

ആപ്പിളിന്റെ അടുത്ത തലമുറയിലെ മാക്ബുക്ക് എയര്‍ ശ്രേണി അടുത്ത മാസങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇവയ്ക്ക് ശക്തി പകരുക ആപ്പിളിന്റെ തന്നെ എം2 പ്രോസസറുകള്‍ ആയിരിക്കും. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഇവ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചന.

മാര്‍ച്ച് 8ന് കമ്പനി, പുതിയ ഉപകരണങ്ങളുടെ അനാവരണ ചടങ്ങ് സംഘടിപ്പിച്ചേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പ്രവചിക്കുന്നു. ഈ ചടങ്ങില്‍ ഐഫോണ്‍ എസ്ഇ 5ജി മോഡലായിരിക്കും പുറത്തെടുക്കുക എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഐപാഡ് എയര്‍ 5 ഉം ഒപ്പം ഉണ്ടായേക്കും. അതേസമയം, പുതിയ കംപ്യൂട്ടര്‍ പ്രോസസറുകളും ഒരുപക്ഷേ മാക് കംപ്യൂട്ടറുകളും ഈ വേദിയില്‍ അവതരിപ്പിച്ചേക്കാമെന്നും കരുതുന്നു.

എം1 ചിപ്പുകളെക്കാള്‍ കരുത്തും മറ്റും ഉള്ളവയായിരിക്കും എം2 ചിപ്പുകള്‍. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന മാക്ബുക്ക് എയര്‍ മോഡലുകള്‍ പുതുപുത്തന്‍ ഡിസൈന്‍ കൊണ്ടായിരിക്കും അദ്ഭുതപ്പെടുത്തുക എന്നും കരുതപ്പെടുന്നു.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *