ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് വരുത്തിയതോടെ ബംഗളൂരു വിടാന്‍ കഴിഞ്ഞ അബ്ദുള്‍ നാസര്‍ മദനി ഇന്ന് നാട്ടിലേക്ക് പുറപ്പെടും.
ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് വരുത്തിയതോടെ ബംഗളൂരു വിടാന്‍ കഴിഞ്ഞ അബ്ദുള്‍ നാസര്‍ മദനി ഇന്ന് നാട്ടിലേക്ക് പുറപ്പെടും.
മദനിയ്ക്ക് നാട്ടിലേക്ക് പോകാൻ വിചാരണകോടതി അനുമതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കാണ് ഇന്ന് രാവിലെ മദനി എത്തുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് ബെംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെടുക. അവിടെ നിന്ന് കാര്‍ മാര്‍ഗം അൻവാര്‍ശ്ശേരിക്ക് പോകും.
മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവര്‍ത്തകരുമുണ്ടാകും.ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നാണ് കുടുംബം വ്യക്തമാക്കിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.