തൊഴിലാളിയുടെ ജീവനെടുത്ത കിണര്‍ ഇനി വേണ്ടെന്ന് വീട്ടുകാര്‍.
വിഴിഞ്ഞം : . തൊഴിലാളിയുടെ ജീവനെടുത്ത കിണര്‍ ഇനി വേണ്ടെന്ന് വീട്ടുകാര്‍. മഹാരാജന്റെ ജീവൻ പൊലിഞ്ഞ മുക്കോലയിലെ കിണര്‍ മൂടുമെന്ന് മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ ജി.സുകുമാരൻ പറഞ്ഞു.
അപകടദിവസം മുതല്‍ ചാനലും പൊലീസും നാട്ടുകാരും നിറഞ്ഞുനിന്ന വീട്ടില്‍ മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ സുകുമാരൻ പറഞ്ഞു.തൊഴിലാളിയെ ജീവനോടെ പുറത്തെടുക്കണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു. വീട്ടിലെ ഏക കുടിവെള്ള സ്രോതസായിരുന്നു ഇത്. ഈ കിണര്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടെയായിരുന്നു ദാരുണ അപകടം.അപകട സ്ഥലത്ത് ഇന്നലെ ഭൂഗര്‍ഭ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.മണ്ണ് ഇടിയാനുള്ള കാരണം, മണ്ണിന്റെ സ്വഭാവം എന്നിവയെല്ലാം പരിശോധിക്കുമെന്ന് ജിയോളജിസ്റ്റ് എസ്.ആര്.സാന്റി പറഞ്ഞു. സമീപത്തെ കിണറുകളിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടോന്നും പരിശോധിക്കും.
മകളുടെ പഠന ചെലവ് ഏറ്റെടുത്തു
വിഴിഞ്ഞം : മുക്കോലയില്‍ കിണറ്റില്‍ മണ്ണിടിഞ്ഞ് വീണ് മരണപ്പെട്ട മഹാരാജന്റെ മകള്‍ സബിതയുടെ പഠന ചെലവുകള്‍ എം.അലിയാര് ചാരിറ്റബിള്‍ സൊസൈറ്റി വഹിക്കുമെന്ന് ചാരിറ്റബിള്‍ പ്രസിഡന്റും സി.പി.എം കോവളം ഏരിയ സെക്രട്ടറിയുമായ പി.എസ്.ഹരികുമാര്‍ പറഞ്ഞു. മഹാരാജന്റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. അതോടൊപ്പം കുടുംബത്തിന്റെ ബാദ്ധ്യത അടക്കമുള്ളവയില്‍ സാദ്ധ്യമായ സഹായം അദ്ദേഹം പറഞ്ഞു. സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗവും ചാരിറ്റബിള്‍ സെക്രട്ടറിയുമായ എസ്.അജിത്ത്,സി.പി.എം വിഴിഞ്ഞം ലോക്കല്‍ സെക്രട്ടറി യു. സുധീര്‍,വെങ്ങാനൂര്‍ ലോക്കല്‍ സെക്രട്ടറി മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.