മഹാരാഷ്ട്രയില്‍ വീണ്ടും കൂട്ടമരണം

October 3, 2023
44
Views

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം.

ഔറംഗാബാദ് : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം. ഔറംഗാബാദിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ രണ്ട് നവജാത ശിശുക്കളടക്കം 18 രോഗികള്‍ ആണ് മരിച്ചത്.

ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമായിരുന്നില്ലെന്നാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. അതേസമയം ജീവൻരക്ഷാ മരുന്നുകള്‍ക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നന്ദേഡിലെ ശങ്കര്‍റാവു ചൗഹാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസവും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 നവജാതശിശുക്കളുള്‍പ്പെടെ 24 രോഗികളാണ് മരിച്ചത്. മതിയായ ചികിത്സയും മരുന്നും നല്‍കിയില്ലെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം സംഭവത്തെകുറിച്ച്‌ അറിയില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *