മേജര്‍ രവിക്ക് കിഡ്‌നി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ; സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്നുവെന്ന് പ്രതികരണം

December 23, 2021
290
Views

കൊച്ചി: സംവിധായകനും നടനുമായ മേജര്‍ രവി കിഡ്‌നി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മേജര്‍ രവി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സാധാരണനിലയിലേക്ക് മാറ്റിയതായും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു. കീര്‍ത്തിചക്ര എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മേജര്‍ രവി സിനിമാ രംഗത്തേയ്ക്ക് സജീവമായി എത്തിയത്.

തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിനൊപ്പം അഭിനയത്തിലും അദ്ദേഹം ശ്രദ്ധ നേടി. സാമൂഹിക പ്രവര്‍ത്തന രംഗത്തും മേജര്‍ രവി സജീവമാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *