മകരവിളക്ക് ഉത്സവത്തിന് തിരുവാഭരണവുമായി പോകുന്ന ഈ വർഷത്തെ പന്തള രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ്മ

January 4, 2022
137
Views

പന്തളം : ​ഈ വർഷത്തെ (1197 ME) ശബരിമല മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു. പന്തളംകൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കർ വർമ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാൻ ശുപാർശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാൾ ശങ്കർ വർമ്മ ഈ വർഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
​പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണംനാൾ അംബതമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് നിയുക്ത രാജപ്രതിനിധി.
​കേരള സംസ്ഥാന വൈദ്യൂതി ബോർഡിൽ നിന്നു സീനിയർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം ഡ്രീം വിന്നേഴ്‌സ് പ്രൊജക്ട് ആന്റ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി.ആയി പ്രവർത്തിക്കുന്നു. കേരള ക്ഷത്രിയക്ഷേമസഭയുടെ മദ്ധ്യമേഖല സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
​കൊച്ചിയിൽ ഇളംകുന്നപ്പുഴ നടക്കൽ കോവിലകം അംഗം ഡോക്ടർ ബിന്ദുവർമ്മ (ദന്തൽ സിവിൽ സർജൻ ഗവ: ജനറൽ ആശുപത്രി ഇരിഞ്ഞാലക്കുട) പത്‌നിയും, ഡോ:ആര്യ അരവിന്ദ്, അജയ്.എസ്സ്.വർമ്മ (മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അരവിന്ദ് (ഐ.റ്റി. പ്രൊഫഷണൽ) മരുമകനുമാണ്.
​പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ, പരേതനായ ആർ.കേരളവർമ്മ (മുൻ രാജപ്രതിനിധി) വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *