ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് തിരുവനന്തപുരത്ത്

March 13, 2024
33
Views

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക്ായി ശ്രീകാര്യ ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി.

തിരുവനന്തപുരം; ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക്ായി ശ്രീകാര്യ ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി.

സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വ്യാഴാഴ്ച്ച രാവിലെ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും.
ചങ്ങാതിയെന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ംസ്ഥാന സാക്ഷരത മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ്. 2018ലാമ് പദ്ധതിയ്ക്ക് ആരംഭമാകുന്നത്. പിന്നീട് ഒരോ വര്‍ഷവും ഒരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വര്‍ഷം നടത്തുന്നത് ശ്രീകാര്യം വാര്‍ഡിലാണ്. അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഭാഷ, സംസ്‌കാരം, ആരോഗ്യം , ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.ഇതിനായി പഠന ക്ലാസുകള്‍ ക്രമീകരിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *