വയസ് മൂന്നര. കൊച്ചുപ്രായത്തില്‍ തന്നെ ഇന്‍ഡ്യാ ബുക് ഓഫ് റെകോഡില്‍ ഇടംനേടി കോഴിക്കോടുകാരന് രുദ്ര് ശിവാന്ഷിന്. ഒരു മിനുട് 51 സെകന്‍ഡ് കൊണ്ട് രുദ്ര് തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദമാണ്.
കോഴിക്കോട് കാരപ്പറമ്ബ് ഐശ്വര്യ റോഡ് സ്പ്രിങ് അപാര്‍ട്മെന്റ്സിലെ രുദ്ര് ശിവാന്ഷിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സുബിന് സുഹാസിന്റെയും ബി എസ് നിത്യയുടെയും മകനാണ്.
സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്ഗ്വിന്, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ രുദ്ര് തിരിച്ചറിഞ്ഞത്. ദുബൈയിലാണ് രുദ്രിന്റെ കുടുംബം.