ദുബൈ മാളില്‍ പാര്‍ക്കിങ് നിയന്ത്രണം; സാലികിന് ചുമതല കൈമാറും

December 23, 2023
40
Views

പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വര്‍ഷം മൂന്നാം പാദം മുതല്‍ വാഹനം പാര്‍ക്ക് ചെയ്യാൻ ഫീ നല്‍കണം.

ദുബൈ: പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വര്‍ഷം മൂന്നാം പാദം മുതല്‍ വാഹനം പാര്‍ക്ക് ചെയ്യാൻ ഫീ നല്‍കണം.

മാളിലെ പാര്‍ക്കിങ് നിയന്ത്രണം പ്രമുഖ ടോള്‍ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാര്‍ മാള്‍സ് മാനേജ്മെന്‍റുമായി വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച്‌ ധാരണ രൂപപ്പെട്ടത്.

ഇമാര്‍ അധികൃതര്‍ മാളുമായി നടത്തുന്ന അന്തിമ ചര്‍ച്ചകളെ തുടര്‍ന്നാകും പാര്‍ക്കിങ് നിരക്കുകള്‍ തീരുമാനിക്കുകയെന്ന് സാലിക് അധികൃതര്‍ അറിയിച്ചു. മാളിലെ പെയ്ഡ് പാര്‍ക്കിങ്സുഗമമാക്കുന്നതിനായി സാലികിന്‍റെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാണ് ധാരണ. ഇതിന്‍റെ ഭാഗമായി ടിക്കറ്റ്രഹിത പാര്‍ക്കിങ്ങിനായി ഓട്ടോമാറ്റിക് കലക്ഷൻ ഗേറ്റുകള്‍ സാലിക്ദുബൈ മാളില്‍ സ്ഥാപിക്കും.

റോഡുകളില്‍ ഉപയോഗിക്കുന്നതു പോലെ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്ന ഡിജിറ്റല്‍ സംവിധാനമാകും മാളിലും ഉപയോഗിക്കുക. വാഹനങ്ങള്‍ പാര്‍ക്കിങ്ഏരിയയിലേക്ക് പ്രവേശിക്കുമ്ബോള്‍ ഗേറ്റില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്ലേറ്റ്നമ്ബര്‍ പകര്‍ത്തും. ഒപ്പം പ്രവേശനസമയവും രേഖപ്പെടുത്തും. വാഹനങ്ങള്‍ എക്സിറ്റ്വഴി പുറത്തുകടക്കുമ്ബോള്‍ വീണ്ടും ക്യാമറ നമ്ബര്‍ പ്ലേറ്റ്സ്കാൻ ചെയ്ത് പാര്‍ക്കിങ് സമയം എത്രയെന്ന് തിട്ടപ്പെടുത്തിയാകും യൂസര്‍ അക്കൗണ്ടില്‍നിന്ന് ഫീസ് ഈടാക്കുക. ഇതുവഴി തടസ്സമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാനാവും.

ഇമാര്‍ മാളുകളിലെ നിയമങ്ങള്‍ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സാലിക് യൂസര്‍ എകൗണ്ടില്‍ നിന്ന് ഫീസ് കുറയ്ക്കുന്ന രീതിയിലായിരിക്കും പെയ്ഡ് പാര്‍ക്കിങ് നടപ്പിലാക്കുക. റോഡ്ടോള്‍ സംവിധാനങ്ങളില്‍ നിന്ന് മാറി ആദ്യമായാണ് സാലിക് സംവിധാനം മാളുകളിലേക്കും വ്യാപിപ്പിക്കുന്നത്. 2007ല്‍ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ച ദുബൈ ഓട്ടോമാറ്റിക് റോഡ് ടോള്‍ കലക്ഷൻ സംവിധാനമാണ് സാലിക്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *